Join Now

ഹരിത കേരളം-വൃക്ഷത്തൈ പരിപാലന മത്സരം 2018

നിങ്ങൾ നട്ട് വളർത്തുന്ന വൃക്ഷത്തൈകളുടെ ഓരോ മൂന്ന് മാസത്തേയും വളർച്ച പ്രകടമാവുന്ന ഫോട്ടോ ഈ വെബ് സൈറ്റിൽ അപ്ലോഡ് ചെയ്താൽ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവർക്ക് സമ്മാനങ്ങൾ നൽകുന്നു.

Read More

Green Clean kozhikkode

ഹരിത കേരളം പദ്ധതിയുടെയും Green Clean Kerala യുടെയും വിജയത്തിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടുംബശ്രീ, NSS, SAVE, GCEM Foundation എന്നിവയുടെ സഹകരണത്തോടെ നടപ്പിൽ വരുത്തുന്ന പദ്ധതിയാണ് ഗ്രീൻ ക്ലീൻ കോഴിക്കോട്.2018-19 ൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് 5 ലക്ഷം രൂപ ഈ പദ്ധതിക്കായി. Read More

കേരളത്തിൽ നിന്നും ഒരു കോടി വൃക്ഷത്തൈകൾ സംരക്ഷിച്ച്, അതിൻറെ ഓരോ മൂന്ന് മാസത്തെയും വളർച്ച പ്രകടമാവുന്ന ഫോട്ടോയും മറ്റു വിവരങ്ങളും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് UNEP (United Nations Environmental Program) യിലേക്ക് സമർപ്പിക്കാനും , കേരളം സമ്പൂർണ്ണ മാലിന്യ മുക്തവും ഹരിതാഭവും, ഭക്ഷ്യ സുരക്ഷിതവും ജല സമൃദ്ധവും ഊർജ്ജ സ്വയം പര്യാപ്തവും ആക്കുവാനു ള്ള പ്രചരണ പ്രവർത്തനങ്ങളും നടത്താൻ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന വൃക്ഷത്തൈ പരിപാലന മത്സരത്തിലേക്ക് സ്വാഗതം.

വൃക്ഷത്തൈ പരിപാലന മത്സരം

ഓരോരുത്തരും നട്ട് വളർത്തുന്ന വൃക്ഷത്തൈയുടെ ഓരോ മൂന്ന് മാസത്തേയും വളർച്ച പ്രകടമാവുന്ന ഫോട്ടോ ഈ വെബ് സൈറ്റിൽ അപ്ലോഡ് ചെയ്താൽ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവർക്ക് സമ്മാനങ്ങൾ നൽകുന്നു. വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെയും സ്പോൺസർഷിപ്പിലൂടെയുമാണ് സമ്മാനങ്ങൾ നൽകുന്നത്.


Free Hit Counter

വൃക്ഷത്തൈകളുടെ ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിനെ കുറിച്ചറിയാൻ ഇവിടെ CLICK ചെയ്യുക.

പദ്ധതികൾ, മത്സരങ്ങൾ, പുരസ്കാരങ്ങൾ, സമ്മാനങ്ങൾ

Green Clean Earth Movement.A GCEM Foundation campaign to save earth supported by a2z4home.

ഒരുകോടി വൃക്ഷത്തൈ സെൽഫികൾ - UNEP യിലേക്ക്

ഇങ്ങനെ ഒരു കോടി മരങ്ങൾ നട്ട് വളർത്താനും, 20 ലക്ഷം മലയാളികൾ അവർ നട്ടുവളർത്തുന്ന വൃക്ഷത്തിൻറെ കൂടെ നിന്ന് സെൽഫിയെടുത്തു മരത്തിന്റെ പേരും ശാസ്ത്രീയ നാമവും ഗുണങ്ങളും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച് UNEP (united Nations Environmental Program) യിലേക്ക് കേരളത്തിൻറെ സംഭാവനയായി സമർപ്പിക്കാനും ഉദ്ദേശിക്കുന്നു.

Read More

ഒരു ലക്ഷം വൃക്ഷത്തൈ സെൽഫികൾ കേരള മുഖ്യമന്ത്രിക്ക്

പദ്ധതിയുടെ ഭാഗമായി 2018 ൽ ഒരു ലക്ഷം വൃക്ഷത്തൈ സെൽഫികൾ കേരള മുഖ്യമന്ത്രിക്ക് സമർപ്പിക്കാൻ ലക്ഷ്യമിടുന്നു... കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷൻ, NSS കോഴിക്കോട് സെൽ ,എന്നിവരുടെയും വിവിധ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.

Read More

മികച്ച പരിസ്ഥിതി പ്രവർത്തനത്തിന് അവാർഡ്

വൃക്ഷങ്ങൾ സംരക്ഷിക്കാൻ 2017 ജൂൺ 5 നോ അതിന് ശേഷമോ മികച്ച പരിസ്ഥിതി പ്രവർത്തനം നടത്തിയ സന്നദ്ധസംഘടനകൾക്ക് സ്വർണ്ണനാണയവും ഹരിതപുരസ്കാരവും നൽകുന്നു. വൃക്ഷങ്ങൾ നട്ട് വളർത്താനും അത് പരിരക്ഷിക്കാനും ക്രിയാത്മകമായ പദ്ധതികൾ നടപ്പിലാക്കുന്ന സന്നദ്ധ സംഘടനകളിൽ ഏറ്റവും മികച്ചതിനാണ് പുരസ്‌കാരങ്ങൾ നൽകുന്നത്..

Read More

ഗ്രീൻ ക്ലീൻ എസ്റ്റിമേറ്റ്

വൃക്ഷത്തൈ പരിപാലന  മത്സരത്തിൽ  പങ്കെടുക്കുന്നവരെല്ലാം, സ്വന്തം വീട്ടിൽ  കൃഷി,  മാലിന്യ സംസ്കരണം, വൃക്ഷങ്ങൾ  വളർത്തൽ , ജല സംരക്ഷണം,ഊർജ്ജ സംരക്ഷണം പൂന്തോട്ട നിർമ്മാണം  എന്നീ  മേഖലകളിൽ  നടപ്പിലാക്കാൻ  കഴിയുന്ന  പ്രവർത്തികളുടെ  എസ്റ്റിമേറ്റ്  ഈ വെബ്‌സൈറ്റിലൂടെ  തയ്യാറാക്കുന്നുണ്ട്.

Read More

വൃക്ഷത്തൈ പരിപാലന മത്സരം 2018 : പുരസ്കാരങ്ങൾ, സമ്മാനങ്ങൾ

വൃക്ഷ തൈകൾ അപ്ലോഡ് ചെയ്യുന്ന വ്യക്തികളുടെ എണ്ണത്തിന് അനുപാതത്തിൽ നൽകുന്ന സമ്മാനങ്ങളും വർദ്ധിക്കുന്ന രീതിയിലാണ് ഇതിൻെറ രൂപഘടന തയ്യാറാക്കിയിരിക്കുന്നത്. കൂടുതൽ ജനപങ്കാളിത്തം ഉണ്ടാവുന്നതിനനുസരിച്ച് കൂടുതൽ സമ്മാനങ്ങളും ലഭിക്കുന്നതാണ്.

Read More


Agro-info

Latest News

Morbi viverra lacus commodo felis semper, eu iaculis lectus nulla at sapien blandit sollicitudin.

GCEM

  • 2017 jun5 Quilandy sik bazar

ഹരിതപുരസ്കാരം മൂന്നാം നറുക്കെടുപ്പ്

ജിസം ഫൗണ്ടേഷൻ നൽകുന്ന ഹരിതപുരസ്കാരം സമ്മാനപദ്ധതിയിലെ മൂന്നാം സമ്മാനാർഹനായ രമേശൻ V.V. ക്കുള്ള സർണ്ണനാണയം ബഹു:കൊയിലാണ്ടി MLA കെ.ദാസൻ നൽകുന്നു. ജിസം ഡയറക്ടർമാരായ കെ.ഇക്ബാൽ, ഇസ്മായിൽ കോട്ടക്കൽ, കൊയിലാണ്ടി മുൻസിപ്പാലിറ്റി സ്റ്റാന്റിംഗ് കമ്മിറ്റീ ചെയർമാൻ ഷിജു മാസ്റ്റർ ,കൗൺസിലർ ഷാജി ,തളിർ ഡയറക്ടർ രാമകൃഷ്ണൻ തുടങ്ങിയവർ സമീപം.2017 jun5 Quilandy sik bazar

Read More

GCEM

  • 2016-17

2016-17 ഏറ്റവും കൂടുതൽ വൃക്ഷത്തൈകൾ അപ്‌ലോഡ് ചെയ്ത ഗ്രൂപ് ലീഡർ

2016-17 ൽ ഏറ്റവും കൂടുതൽ വൃക്ഷത്തൈകൾ അപ്‌ലോഡ് ചെയ്ത ഗ്രൂപ് ലീഡർ-തളിർ ജൈവഗ്രാമം മന്ദമംഗലത്തിനുള്ള ഹരിതപുരസ്കാരം ഡയറക്ടർ സതീശൻ കൊരോത്തിൽ നിന്നും തളിർ ഡയറക്ടറും കൊയിലാണ്ടി മുൻസിപ്പാലിറ്റി കൗൺസിലറുമായ ഷാജി ഏറ്റു വാങ്ങുന്നു.

Read More

plantation

  • 2016 DEC 31

ഹരിതപുരസ്കാരം സമ്മാനപദ്ധതി രണ്ടാം നറുക്ക്ർടുപ്പ്

ഹരിതപുരസ്കാരം സമ്മാനപദ്ധതി രണ്ടാം നറുക്ക്ർടുപ്പ് (തളിർ)വിജയി സ്മിത.CP ക്കുള്ള സ്വർണ്ണ നാണയം ബഹു കൊയിലാണ്ടി MLA K ദാസനിൽ നിന്നും പിതാവ് ഏറ്റ് വാങ്ങുന്നു.ബഹു. തൊഴിൽ, എക്സൈസ് വകുപ്പ് മന്ത്രി TP രാമകൃഷ്ണൻ, മുൻ കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ സൈദ് അക്ബർ ബാദ്ഷഖാൻ, ജിസം ഫൗണ്ടേഷൻ ചീഫ് പേട്രൺ ശോഭീന്ദ്രൻ മാസ്റ്റർ, കുടുംബശ്രീ അസിസ്റ്റന്റ് കോർഡിനേറ്റർ നാസർ ബാബു, ജിസം ഫൗണ്ടേഷൻ എക്സിക്കുട്ടീവ് ഡയറക്ടർ മുഹമ്മദ് ഇഖ്ബാൽ.കെ എന്നിവർ സമീപം. 2016 ഡിസംബർ 31. കൊയിലാണ്ടി കൊല്ലം

Read More

Videos

Our Supporters Sponsors & Co-operators

Green clean Earth Movement-A gcem foundation campaign for save earth.

വൃക്ഷത്തൈ സെൽഫി മത്സരം 2017-18

വൃക്ഷങ്ങൾ സംരക്ഷിക്കൂ... ഫോട്ടോ അപ്‌ലോഡ് ചെയ്യൂ.. സമ്മാനങ്ങൾ നേടൂ...
www.greencleanearth.org