
ഗ്രീൻ ക്ളീൻ കേരള സുസ്ഥിര വികസന ഹരിത മത്സരങ്ങൾ
സുസ്ഥിര വികസിതവും മാലിന്യമുക്തവും ഹരിതാഭവും ആയ കേരളം എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കാനായി Green Clean Kerala Mission , വിദ്യാർത്ഥികൾക്കും പരിസ്ഥിതി തല്പരർക്കുമായി സംഘടിപ്പിക്കുന്ന മത്സരാധിഷ്ഠിതമായ ഒരു പദ്ധതിയാണ് ഗ്രീൻ ക്ലീൻ കേരള -ഹരിത മത്സരങ്ങൾ.
Read moreപ്രൊഫസ്സർ ശോഭീന്ദ്രൻ സ്മാരക പരിസ്ഥിതി അവാർഡ് –2024-25 (ഒരു ലക്ഷം രൂപയുടെ പുരസ്കാരങ്ങളും സമ്മാനങ്ങളും)
ഹരിത മത്സരങ്ങളിൽ മികച്ചപ്രകടനം നടത്തുന്ന വിദ്യാലയങ്ങൾക്കും , വിദ്യാർത്ഥികൾക്കും , അധ്യാപകർക്കും പരിസ്ഥിതി പ്രവർത്തകർക്കും പ്രൊഫസ്സർ ശോഭീന്ദ്രൻ സാറിന്റെ പേരിൽ പ്രത്യേക പുരസ്കാരങ്ങളും ക്യാഷ് പ്രൈസും നൽകുന്നതാണ് . ആയതിനായി 2024 ജൂൺ 5 മുതൽ 2025 ജൂൺ 5 വരെ വിവിധ വിഭാഗങ്ങൾക്കായി പ്രത്യേക ഹരിത മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട് .
Read moreഒരുകോടി വൃക്ഷത്തൈ സെൽഫികളുമായി കേരളം UNEP യിലേക്ക്...
ലോക മലയാളികൾ ചേർന്ന് ഇങ്ങനെ ഒരു കോടി വൃക്ഷത്തൈകൾ സംരക്ഷിച്ച്, അതിൻറെ ഓരോ മൂന്ന് മാസത്തെയും വളർച്ച പ്രകടമാവുന്ന ഫോട്ടോയും മറ്റു വിവരങ്ങളും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് UNEP (United Nations Environmental Program) യിലേക്ക് സമർപ്പിക്കുവാനും സുസ്ഥിര വികസിത കേരളം എന്ന മഹത്തായ ലക്ഷ്യം സാക്ഷാൽക്കരിക്കുവാനുള്ള പ്രവർത്തനങ്ങൾ നടത്തുവാനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
ആയിരം കോടി രൂപയുടെ സുസ്ഥിര വികസിത പ്രൊജക്റ്റ് തയ്യാറാക്കൽ
ഒരു കോടി വൃക്ഷത്തൈ സെൽഫികൾ UNEP ലേക്ക് സമർപ്പിക്കുന്നതൊടൊപ്പം കേരളം സുസ്ഥിര വികസിതവും സമ്പൂർണ്ണ മാലിന്യമുക്തവും ഹരിതാഭവും ആക്കുവാനുള്ള പ്രവർത്തനം നടത്താൻ ആയിരം കോടി രൂപയുടെ ഗ്രീൻ ക്ലീൻ എസ്റ്റിമേറ്റ് തയ്യാറാക്കി , അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കേരള സർക്കാറും മുഖേന കേന്ദ്രസർക്കാർ, UNEP, എന്നിവക്ക് സമർപ്പിക്കുന്നതാണ്. മത്സരത്തിൽ പങ്കെടുക്കുന്നവർ അവരുടെ അധീനതയിലുള്ള പ്രദേശങ്ങളിൽ നടപ്പിലാക്കാൻ കഴിയുന്ന പ്രദേശിക പദ്ധതികളാണ് തയ്യാറാക്കേണ്ടത്. 20% തുക ഗുണഭോക്താവും, 20% അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും 20% കേരള സർക്കാരും 20% കേന്ദ്ര സർക്കാറും 20% UNEP യും നൽകുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
ഐക്യരാഷ്ട്രസഭ 17 സുസ്ഥിര വികസനം ലക്ഷ്യങ്ങൾ (Sustainable Development Goals)
ഇതോടൊപ്പം ഐക്യരാഷ്ട്രസഭ വിഭാവനം ചെയ്ത 17 സുസ്ഥിര വികസന ലക്ഷ്യങ്ങൾ കേരളത്തിൽ പ്രാവർത്തികമാക്കാനുള്ള പ്രചാരണ പ്രവർത്തനങ്ങളും നടത്താൻ ഉദ്ദേശിക്കുന്നു . 1) ദാരിദ്യ്ര നിർമ്മാർജ്ജനം , 2) വിശപ്പില്ലാതാക്കൽ, 3) നല്ല ആരോഗ്യവും ക്ഷേമവും, 4) ഗുണമേന്മയുള്ള വിദ്യാഭ്യാസം, 5) ലിംഗസമത്വം, 6) ശുദ്ധമായ വെള്ളവും പൊതുശുചിത്വം, 7) താങ്ങാവുന്നതും ശുദ്ധവുമായ ഊർജ്ജം, 8) മാന്യമായ തൊഴിലും സാമ്പത്തിക വളർച്ചയും 9) വ്യവസായം, നവീകരണം, അടിസ്ഥാനസൗകര്യങ്ങൾ, 10) അസമത്വം ലഘൂകരിക്കൽ, 11) സുസ്ഥിര നഗരങ്ങളും സമൂഹങ്ങളും, 12) ഉത്തരവാദിത്ത ഉപഭോഗവും ഉത്പാദനവും, 13) കാലാവസ്ഥാ വ്യതിയാനം, 14) ജലത്തിനടിയിലെ ജീവൻ, 15) കരയിലെ ജീവൻ, 16) സമാധാനം, നീതി, ശക്തമായ നിയമസ്ഥാപനങ്ങൾ, 17) ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള പങ്കാളിത്തം. എന്നിവയാണ് ഐക്യരാഷ്ട്രസഭ വിഭാവനം ചെയ്ത 17 സുസ്ഥിര വികസന ലക്ഷ്യങ്ങൾ.
ഹരിത മത്സരങ്ങൾ
വിദ്യാർഥികൾക്കും, അദ്ധ്യാപകർക്കും, പൊതുജനങ്ങൾക്കുമായി വിവിധ ഹരിത മത്സറങ്ങൾ സംഘടിപ്പിച്ച് വിജയികൾക്ക് പുരസ്കാരങ്ങളും സമ്മാനങ്ങളും നൽകുന്നു.
KG, LP, UP, HS, HSS, CLG, GENERAL എന്നീ വിഭാഗങ്ങളിൽ, വിദ്യാഭ്യാസ ഉപജില്ലാ തലം, വിദ്യാഭ്യാസ ജില്ലാതലം, ജില്ലാ തലം, സംസ്ഥാന തലം എന്നിവയിൽ മികച്ച പ്രകടനം നടത്തുന്നവർക്ക് പ്രത്യേക പുരസ്കാരങ്ങളും സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്.
ഗ്രീനിങ് കോഴിക്കോട് - 2023-24
കോഴിക്കോട് ജില്ലയെ സമ്പൂർണ്ണ മാലിന്യമുക്തവും ഹരിതാഭവും ആക്കുന്നതിനായുള്ള പദ്ധതിയാണ് ഗ്രീനിങ് കോഴിക്കോട്. ഇത് ജില്ലാ പഞ്ചായത്ത്, സോയിൽ കൺസർവേഷൻ ഡിപ്പാർട്മെൻറ്, ഹരിതകേരള മിഷൻ, ശുചിത്വ മിഷൻ, കുടുംബശ്രീ, അഗ്രിക്കൾച്ചറൽ ഡിപ്പാർട്മെൻറ്, സോഷ്യൽ ഫോറസ്റ്ററി, ബയോഡൈവേഴ്സിറ്റി ബോർഡ് എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്നു.
ഈ പദ്ധതിയുടെ ഭാഗമായി, സർക്കാർ നടപ്പിലാക്കുന്ന വിവിധ ഹരിത പദ്ധതികളെ ജനകീയമാക്കുന്നതിന് ഗ്രീൻ ക്ലീൻ കേരള മിഷന്റെ സഹകരണത്തോടെ ഹരിത മത്സരങ്ങൾ സംഘടിപ്പിക്കുകയും, വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്യുകയും ചെയ്യുന്നു.
ഗ്രീൻ ക്ലീൻ കേരള മിഷൻ
കോഴിക്കോട് ജില്ലയിലെ Forestry Club, ICDS, NSS, SPC, SCOUT & GUIDE, JRC, SAVE, Green Clean Earth Movement Foundation (GCEM Foundation) എന്നിവയുടെ കൂട്ടായ്മയാണ് ഗ്രീൻ ക്ലീൻ കേരള മിഷൻ.
കോഴിക്കോട് ജില്ലാ പഞ്ചായത്ത്, സോയിൽ കൺസർവേഷൻ ഡിപ്പാർട്മെൻറ്, ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ, കുടുംബശ്രീ,അഗ്രിക്കൾച്ചറൽ ഡിപ്പാർട്മെൻറ്, സോഷ്യൽ ഫോറെസ്റ്ററി,ബയോഡൈവേഴ്സിറ്റി ബോർഡ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതികൾ ആവിഷ്കരിക്കുന്നത്.
വിദ്യാർത്ഥികളിലൂടെ ഹരിത-ശുചിത്വ ബോധം സമൂഹത്തിൽ വ്യാപിപ്പിക്കാനായി വിവിധ ഹരിത മത്സരങ്ങൾ സംഘടിപ്പിച്ച് വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നു.
നാഴികക്കല്ലുകൾ - ഗ്രീൻ ക്ലീൻ കേരള - വൃക്ഷത്തൈ പരിപാലന മത്സരം
Conducted by Green Clean Kerala Mission — a confederation of Green Clean Earth Movement (GCEM) Foundation, Forestry Club, NSS, SPC, Scout & Guide, JRC, and SAVE.
Organized in association with Kozhikode Jilla Panchayath Soil Conservation Department, Agricultural Department, Haritha Keralam Mission,Social Forestry, Kudumbashree, and ICDS.
Supported by Indian Oil Corporation, myG,VKC, tecQ, Aqua Garden,Mall of Garden, AGRI Super Market,Kisan Excel, and a2z4home.
GCEM Foundation 2016-ൽ ആരംഭിച്ച പദ്ധതി-സോഷ്യൽ ഫോറെസ്ട്രിയുടെ സഹകരണത്തോടെ
പരിസ്ഥിതി ദിനത്തിലും തുടർന്നും നടുന്ന തൈകൾ സംരക്ഷിക്കുകയും , നാട്ടിൽ ഒരു ഹരിത ശുചിത്വ ബോധം ഉണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യം വെച്ച് കൊണ്ട് 2016 ജൂൺ 5 ന് പ്രൊഫസർ ശോഭീന്ദ്രന്റെ നേതൃത്വത്തിൽ സോഷ്യൽ ഫോറസ്ട്രി ഉദ്യാഗസ്ഥൻ മാരുടെ സഹകരണത്തോടെ , GCEM Foundation ആരംഭിച്ച പദ്ധതിയാണിത് .സോഷ്യൽ ഫോറെസ്റ്ററി നൽകുന്ന തൈകൾ നട്ട് പരിപാലിച്ചാൽ സമ്മാനങ്ങൾ നൽകുന്ന പദ്ധതിയുടെ നോട്ടീസ് , വിദ്യാലയങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും സോഷ്യൽ ഫോറെസ്റ്ററി തൈകളൊടൊപ്പം വിതരണം ചെയ്തു കൊണ്ട് പദ്ധതിക്ക് തുടക്കം കുറിച്ചു .
Read more...കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷൻ സഹകരണം
തുടർന്ന് കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷൻ ഈ പദ്ധതി ഏറ്റെടുക്കുകയും, കോഴിക്കോട് കോർപറേഷൻ കുടുംബശ്രീ സ്നേഹപാലിക പൂക്കളമത്സരത്തിലൂടെ പ്രചാരണം ആരംഭിക്കുകയും ചെയ്തു . ഈ പദ്ധതി പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പിലാക്കാൻ താല്പര്യമുള്ള കൂട്ടായ്മകളെ ക്ഷണിച്ച് കൊണ്ട് വിവിധ കുടുംബശ്രീ യൂണിറ്റുകളിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും കാമ്പയിൻ ആരംഭിക്കുകയും ചെയ്തു .
Read more...ഒന്നാം ഘട്ട ലക്ഷ്യം-1000 തൈകൾ-2017ൽ നേടി -തളിർ ജൈവ കൂട്ടായ്മയുടെ സഹകരണത്തോടെ
കൊയിലാണ്ടി മുൻസിപ്പാലിറ്റിയിലെ ഒന്നാം വാർഡ് ആയ മന്ദമംഗലം ഗ്രാമത്തിലെ തളിർ ജൈവകൂട്ടായ്മ ഈ പദ്ധതി ഏറ്റെടുക്കുകയും കൊയിലാണ്ടി SN കോളേജിലെ NSS വളണ്ടിയർമാരുടെ സഹകരണത്തോടെ 1044 തൈകൾ അപ്ലോഡ് ചെയ്യൂകയും വിജയികൾക്ക് സ്വർണ്ണ നാണയങ്ങൾ സമ്മാനം നൽകുകയും ചെയ്തു .
Read more...